സമ്മാനത്തിനായി ലക്ഷ്യം വയ്ക്കുക
ഫോറസ്റ്റ് ഗമ്പ് എന്ന 1994 ലെ കാല്‍പ്പനിക സിനിമയിലെ ഫോറസ്റ്റ് ഓട്ടക്കാരന് എന്ന നിലയില്‍ പ്രശസ്തനായിത്തീരുന്നു. 'റോഡിന്റെ അറ്റം വരെ' ഉള്ള ഒരു വ്യായാമ ഓട്ടം എന്ന നിലയില്‍ ആരംഭിച്ചത് മൂന്നു വര്‍ഷവും രണ്ടു മാസവും പതിന്നാലു ദിവസവും പതിനാറു മണിക്കൂറും തുടര്‍ന്നു. ഓരോ സമയത്തും ലക്ഷ്യത്തിലെത്തിക്കഴിയുമ്പോള്‍ അയാള്‍ പുതിയ ലക്ഷ്യം വയ്ക്കുകയും ഓട്ടം തുടരുകയും യുണൈറ്റഡ് സ്റ്റേറ്റ്സിനു കുറുകെ വളഞ്ഞുപുളഞ്ഞ് ഓടുകയും ചെയ്തു. എങ്കിലും ഒരു ദിവസം അയാള്‍ക്കതു തോന്നിയില്ല. 'അങ്ങനെ തോന്നി' യതുകൊണ്ടാണ് അയാള്‍ ഓട്ടം ആരംഭിച്ചത്. ഫോറസ്റ്റ് പറയുന്നു, ആ ദിവസം പ്രത്യേക കാരണം ഒന്നും കൂടാതെ ഒരല്പം ഓട്ടത്തിനു പോകാന്‍ ഞാന്‍ തീരുമാനിച്ചു.'
ഫോറസ്റ്റിന്റെ വിചിത്രമെന്നു തോന്നുന്ന ഓട്ടത്തില്‍ നിന്നു വ്യത്യസ്തമായി, അപ്പൊസ്തലനായ പൗലൊസ് തന്റെ വായനക്കാരോട് തന്റെ മാതൃക അനുകരിക്കാനും ലക്ഷ്യം 'പ്രാപിക്കാന്തക്കവണ്ണം ഓടുവിന്‍' എന്നും പറയുന്നു (1 കൊരിന്ത്യര്‍ 9:24).ശിക്ഷണം പ്രാപിച്ച അത്ലറ്റുകളെപ്പോലെ നമ്മുടെ ഓട്ടം-നമ്മുടെ ജീവിതം നാം ജീവിക്കുന്ന രീതി-നമ്മുടെ ചില സുഖഭോഗങ്ങളോട് ഇല്ല എന്നു പറയുന്നതായിരിക്കണം. നമ്മുടെ അവകാശങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാകുന്നത് പാപത്തില്‍ നിന്നും മരണത്തില്‍നിന്നുമുള്ള നമ്മുടെ വിടുതലിന്റെ സുവാര്‍ത്തയുമായി മറ്റുള്ളവരുടെ അടുത്തേക്കു പോകുവാന്‍ നമ്മെ സഹായിക്കും.
നമ്മോടൊപ്പം ഓട്ടം ഓടുവാന്‍ മറ്റുള്ളവരെ ക്ഷണിക്കുക എന്ന ലക്ഷ്യത്തില്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും പരിശീലിപ്പിക്കുമ്പോള്‍ ആത്യന്തിക പ്രതിഫലത്തെക്കുറിച്ച് നമുക്ക് ഉറപ്പും ലഭിക്കും - ദൈവത്തോടൊത്തുള്ള നിത്യമായ കൂട്ടായ്മ. ദൈവം നല്കുന്ന വിജയ കിരീടം ഒരിക്കലും വാടാത്തതാണ്. അവന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവനെ മറ്റുള്ളവര്‍ക്ക് അറിയിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ജീവിത ഓട്ടം പൂര്‍ത്തിയാക്കുമ്പോള്‍ അവന് അതു നമുക്കു നല്‍കും. ഓടാനുള്ള എത്ര നല്ല കാരണമാണത്്!
ജാഗ്രതാ വൃത്തങ്ങള്‍
ആഫ്രിക്കന്‍ ഗസല്‍ എന്ന മാന്‍ പുല്‍മൈതാനത്തില്‍ വിശ്രമിക്കുന്നത് 'ജാഗ്രതാ വൃത്തങ്ങള്‍' രൂപപ്പെടുത്തിക്കൊണ്ടാണ്. അവ ഒരുമിച്ചു കൂടി ഓരോ മൃഗവും പുറത്തേക്ക് ഒരല്പം വ്യത്യസ്ത ദിശയില്‍ നോക്കിക്കൊണ്ട് കിടക്കുന്നു. ചക്രവാളത്തെ 360 ഡിഗ്രിയില്‍ നിരീക്ഷിക്കുവാനും സമീപിച്ചുകൊണ്ടിരിക്കുന്ന അപകടത്തെക്കുറിച്ചോ അല്ലെങ്കില്‍ അവസരത്തെക്കുറിച്ചോ പരസ്പരം ആശയവിനിമയം നടത്തുന്നതിനും അത് അവയെ സഹായിക്കുന്നു.
തങ്ങള്‍ക്കുവേണ്ടി മാത്രം നോക്കിക്കൊണ്ടിരിക്കാതെ സംഘത്തിലെ അംഗങ്ങള്‍ പരസ്പരം കരുതുന്നു. ഇതുതന്നെയാണ് യേശുവിന്റെ അനുയായികള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ ജ്ഞാനവും. 'ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ട്് സ്നേഹത്തിനും സല്‍പ്രവൃത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിക്കുവാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്ളുക' (എബ്രായര്‍ 10:24-25) എന്നു ബൈബിള്‍ നമ്മെ പ്രബോധിപ്പിക്കുന്നു.
ക്രിസ്തീയ വിശ്വാസികള്‍ തനിയെ സഞ്ചരിക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവരല്ല എന്ന് എബ്രായലേഖനകാരന്‍ വിശദീകരിക്കുന്നു. ഒരുമിച്ചു നില്‍ക്കുമ്പോഴാണ് നാം ശക്തരായിരിക്കുന്നത്. നാം 'തമ്മില്‍ പ്രബോധിപ്പിക്കുവാനും' (വാ. 25) 'ദൈവം [നമ്മെ] ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാനും' (2 കൊരിന്ത്യര്‍ 1:4) 'പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നതിനാല്‍' (1 പത്രൊസ് 5:8) അവന്റെ പദ്ധതിക്കെതിരെ ജാഗ്രതയായിരിക്കാന്‍ അന്യോന്യം സഹായിക്കേണ്ടതിനും നമുക്കു കഴിയും.
നമ്മുടെ അന്യോന്യമുള്ള കരുതലിന്റെ ലക്ഷ്യം കേവലം നിലനില്‍പ്പിനെക്കാളും അധികമാണ്. നമ്മെ ക്രിസ്തു സദൃശ്യരാക്കുകയാണ് ലക്ഷ്യം: ഈ ലോകത്തില്‍ സ്നേഹമുള്ളവരും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നവരുമായ ദൈവിക ശുശ്രൂഷകരാകുക-അവന്റെ വരുവാനിരിക്കുന്ന രാജ്യത്തിന്റെ പ്രത്യാശയിലേക്ക് ഉറപ്പോടെ ഒരുമിച്ചു നോക്കുന്നവരായിരിക്കുക. നമുക്കോരോരുത്തര്‍ക്കും പ്രോത്സാഹനം ആവശ്യമാണ്, നാം സ്നേഹത്തില്‍ ഒരുമിച്ച് അവന്റെ അടുത്തേക്കു ചെല്ലുമ്പോള്‍ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കും.
യഥാര്‍ത്ഥ സ്നേഹിതര്‍
മിഡില്‍ സ്കൂളില്‍ എനിക്ക് 'ചിലപ്പോഴൊക്കെ കൂട്ടുകാരിയായ'' ഒരാളുണ്ടായിരുന്നു. ഞങ്ങളുടെ ചെറിയ സഭയിലെ കൂട്ടുകാരായിരുന്നു ഞങ്ങള്‍ (അവിടെ അവളുടെ പ്രായത്തില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു). കൂടെക്കൂടെ സ്കൂളിനു വെളിയില്‍ നടക്കാന്‍ പോകുമായിരുന്നു എങ്കിലും സ്കൂളില്‍ കഥ വ്യത്യസ്തമായിരുന്നു. അവള് ഒറ്റയ്ക്കാണെങ്കില്‍ അവള് ഹലോ പറയും; അതും അടുത്തെങ്ങും ആരുമില്ലെങ്കില്‍ മാത്രം. ഇതു മനസ്സിലാക്കി, സ്കൂള്‍ ഭിത്തിക്കുള്ളില്‍ വെച്ച് അവളുടെ ശ്രദ്ധ നേടാന്‍ ഞാന്‍ ശ്രമിക്കാറില്ലായിരുന്നു. ഞങ്ങളുടെ സൗഹൃദത്തിന്റെ പരിമിതി എനിക്കറിയാമായിരുന്നു.
നിരാശാജനകമാംവിധം ഏകപക്ഷീയമായതോ ഇടുങ്ങിയതോ ആയ സൗഹൃദങ്ങളുടെ വേദന നമ്മിലെല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ മറ്റൊരു തരം സൗഹൃദമുണ്ട്-എല്ലാ അതിരുകളുടെയും അപ്പുറത്തേക്കു നീളുന്ന ഒന്ന്. നമ്മോടൊപ്പം ജീവിത യാത്ര പങ്കുവയ്ക്കാന്‍ സമര്‍പ്പിതരായ സമാന മനസ്കരായ ആളുകളുമായുള്ള സൗഹൃദമാണത്.
അത്തരത്തിലുള്ള സ്നേഹിതരായിരുന്നു ദാവീദും യോനാഥാനും. യോനാഥാന്റെ മനസ്സ് ദാവീദിനോടു പറ്റിച്ചേര്‍ന്നിരുന്നു, യോനാഥാന് അവനെ 'സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു' (1 ശമൂവേല്‍ 18:1-3). തന്റെ പിതാവായ ശൗലിന്റെ മരണശേഷം ഭരണം നടത്തേണ്ടവനായിരുന്നു യോനാഥാന് എങ്കിലും, ശൗലിനു പകരമായി ദൈവം തിരഞ്ഞെടുത്ത ദാവീദിനോട് അവന് കൂറു പുലര്‍ത്തി. അവനെ കൊല്ലുവാന്‍ ശൗല്‍ ഒരുക്കിയ രണ്ടു പദ്ധതികളെ ഒഴിഞ്ഞുപോകുവാന്‍ പോലും യോനാഥാന് ദാവീദിനെ സഹായിച്ചു (19:1-6: 20:1-42).
എല്ലാവിധ തടസ്സങ്ങളും ഉണ്ടായിട്ടും സദൃശവാക്യങ്ങള്‍ 17:17 ലെ 'സ്നേഹിതന് എല്ലാക്കാലത്തും സ്നേഹിക്കുന്നു'' എന്ന സത്യത്തിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് യോനാഥാനും ദാവീദും സ്നേഹിതന്മാരായി തുടര്‍ന്നു. അവരുടെ വിശ്വസ്തമായ സൗഹൃദം, ദൈവത്തിനു നമ്മോടുള്ള സ്നേഹബന്ധത്തിന്റെ ഒരു അല്പദര്ശനം നമുക്കു നല്കുന്നു (യോഹന്നാന് 3:16; 15:15). അവരുടേതുപോലെയുള്ള സൗഹൃദങ്ങളിലൂടെ ദൈവസനേഹത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് ആഴമുള്ളതായി മാറുന്നു.
നമ്മുടെ അനുഗ്രഹങ്ങള്‍, അവന്റെ സ്നേഹം
2015 ല്‍ ഒരു സ്ത്രീ തന്റെ മരിച്ചുപോയ ഭര്‍ത്താവിന്റെ കമ്പ്യൂട്ടര്‍ - 1976 ല്‍ നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ - റീസൈക്ലിംഗ് സെന്ററില്‍ നല്കി. എന്നാല്‍ അത് എന്നു നിര്‍മ്മിച്ചു എന്നതിനെക്കാള്‍ ആരു നിര്‍മ്മിച്ചു എന്നതിനായിരുന്നു കൂടുതല്‍ പ്രാധാന്യം. ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്സ് സ്വന്ത കൈകൊണ്ടു നിര്‍മ്മിച്ച 200 കമ്പ്യൂട്ടറുകളില്‍ ഒന്നായിരുന്നു അത്. അതിന് 2.5 ലക്ഷം ഡോളര്‍ ആണ് വിലമതിക്കുന്നത്! ചിലപ്പോഴൊക്കെ ഒരു വസ്തുവിന്റെ യഥാര്‍ത്ഥ വില അറിയുക എന്നത് ആര് അത് ഉണ്ടാക്കി എന്നറിയുന്നതാണ്.
ദൈവമാണ് നമ്മെ ഉണ്ടാക്കിയത് എന്നറിയുന്നത് അവനു നാം എത്രമാത്രം വിലപ്പെട്ടതാണ് എന്നു നമുക്കു കാണിച്ചുതരുന്നു (ഉല്പത്തി 1:27). സങ്കീര്‍ത്തനം 136 പുരാതന യിസ്രായേലായ അവന്റെ ജനത്തിന്റെ നിര്‍ണ്ണായക നിമിഷങ്ങളുടെ പട്ടിക നിരത്തുന്നു - എങ്ങനെ അവര്‍ മിസ്രയീമ്യ അടിമത്വത്തില്‍നിന്നും സ്വതന്ത്രരാക്കപ്പെട്ടു (വാ. 11-12), മരുഭൂമിയിലൂടെ നയിക്കപ്പെട്ടു (വാ. 16), കനാനില്‍ പുതിയ ഭവനം നല്കപ്പെട്ടു (വാ. 21-22). എന്നാല്‍ യിസ്രായേലിന്റെ ചരിത്രത്തിലെ ഓരോ നിമിഷവും പരാമര്‍ശിക്കുന്ന സമയത്ത്, അതിന്റെ കൂടെ ആവര്‍ത്തിക്കുന്ന ഒരു പല്ലവിയുണ്ട്: 'അവന്റെ ദയ എന്നേക്കുമുള്ളത്.'' ഈ പല്ലവി യിസ്രായേല്‍ ജനത്തെ ഓര്‍പ്പിക്കുന്നത് അവരുടെ അനുഭവം യാദൃച്ഛികമായുണ്ടായ ഒരു ചരിത്ര സംഭവമല്ല എന്നാണ്. ഓരോ നിമിഷവും ദൈവത്താല്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അവന് നിര്‍മ്മിച്ച തന്റെ ജനത്തോടുള്ള അത് അവന്റെ നിത്യസ്നേഹത്തിന്റെ പ്രതിഫലനമാണെന്നും ആണ്.
പലപ്പോഴും ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് വെളിപ്പെടുന്ന നിമിഷങ്ങളും അവന്റെ ദയാര്‍ദ്രമായ വഴികളും ശ്രദ്ധിക്കാതെ കടന്നുപോകാന്‍ ഞാന്‍ അനുവദിക്കാറുണ്ട്, എല്ലാ നല്ല ദാനവും എന്നെ നിര്‍മ്മിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്ന എന്റെ സ്വര്‍ഗ്ഗീയ പിതാവില്‍നിന്നാണ് വരുന്നതെന്നു അംഗീകരിക്കുന്നതില്‍ ഞാന്‍ പരാജയപ്പെടാറുണ്ട് (യാക്കോബ് 1:17). നമ്മുടെ ജീവിതത്തിലെ ഓരോ അനുഗ്രഹത്തെയും നമ്മോടുള്ള ദൈവത്തിന്റെ നിത്യമായ സ്നേഹത്തോടു ബന്ധിപ്പിക്കാന്‍ എനിക്കും നിങ്ങള്‍ക്കും കഴിയട്ടെ.
അതു ദൈവത്തിനു വിട്ടുകൊടുക്കേണ്ട കാര്യമാണ്
നെയ്റ്റും ഷെറിലിനും ന്യൂയോര്‍ക്ക് നഗര സന്ദര്‍ശനവേളയില്‍ ഒരു ഒമക്കസേ റെസ്റ്റോറന്റിലെ ഭക്ഷണം ശരിക്കും ആസ്വദിച്ചു. ഒമക്കസേ എന്ന ജപ്പാന് വാക്കിന്റെ അര്‍ത്ഥം 'ഞാന്‍ നിനക്ക് അതു വിട്ടുതരുന്നു' എന്നാണ്. അത്തരം റെസ്റ്റോറന്റിലെ കസ്റ്റമേഴ്സ് തങ്ങളുടെ ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പ് ഷെഫിനു വിട്ടുകൊടുക്കുന്നു. ആദ്യമായിട്ടായിരുന്നു ഇത്തരത്തിലുള്ള ഭക്ഷണം അവര്‍ ആസ്വദിക്കുന്നതെങ്കിലും അത് ആപല്‍ സാധ്യതയുള്ളതായിരുന്നിട്ടും, ഷെഫ് അവര്‍ക്കുവേണ്ടി തിരഞ്ഞെടുത്ത് ഉണ്ടാക്കിയ ഭക്ഷണം അവര്‍ ആസ്വദിച്ചു.
ഈ ആശയം നമ്മുടെ പ്രാര്‍ത്ഥനാ അപേക്ഷയുടെ കാര്യത്തില്‍ ദൈവത്തോടുള്ള നമ്മുടെ മനോഭാവത്തോടു കൂട്ടിയിണക്കാന്‍ കഴിയും: 'ഞാന്‍ നിനക്ക് അതു വിട്ടുതരുന്നു.' യേശു 'നിര്‍ജ്ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്' (ലൂക്കൊസ് 5:16) ശിഷ്യന്മാര് കാണുന്നുണ്ടായിരുന്നു. ഒരു ദിവസം അവര്‍ അവനോട് തങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. അവന് അവരോട് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുവേണ്ടിയും ക്ഷമയ്ക്കുവേണ്ടിയും പരീക്ഷയില്‍നിന്നുള്ള വിടുതലിനായും അപേക്ഷിക്കാന്‍ ഉപദേശിച്ചു. അവന്റെ ഉപദേശത്തിന്റെ ഒരു ഭാഗം താഴ്മയുടെ മനോഭാവം സൂക്ഷിക്കുക എന്നതായിരുന്നു: 'നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ' (മത്തായി 6:10).
നമുക്ക് നമ്മുടെ ആവശ്യങ്ങള്‍ ദൈവമുമ്പാകെ വയ്ക്കാന്‍ കഴിയും, കാരണം നമ്മുടെ ഹൃദയത്തിലുള്ളതെന്താണെന്നു കേള്‍ക്കാന്‍ അവന് ആഗ്രഹിക്കുന്നു-അതു നല്കാന് അവനു സന്തോഷവുമാണ്. എങ്കിലും മനുഷ്യരും പരിമിതരുമായ നമുക്ക്, ഏറ്റവും നല്ലത് എന്തെന്നറിയാന്‍ കഴിവില്ല. അതിനാല്‍ താഴ്മയുടെ മനോഭാവത്തോടെ അവനു കീഴ്പ്പെട്ട് അപേക്ഷിക്കുകയാണ് ബുദ്ധിപൂര്‍വ്വമായ കാര്യം. അവന് വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണെന്നും നമുക്ക് ഏറ്റവും ഉത്തമമായത് ഒരുക്കിത്തരുമെന്നും ഉള്ള ഉറപ്പോടെ ഉത്തരം അവനു വിട്ടുകൊടുക്കാന്‍ നമുക്കു കഴിയും.